Select Your Language

Notifications

webdunia
webdunia
webdunia
webdunia

വച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം? ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കാനാണ്?: ഹണി റോസ്

വച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം? ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കാനാണ്?: ഹണി റോസ്

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (16:05 IST)
തന്റെ ശരീരഭാഗങ്ങൾ വച്ചു കെട്ടലാണെന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി നടി ഹണി റോസ്. തന്റെത് വച്ചു കെട്ടൽ ആണെങ്കിൽ തന്നെ ആർക്കാണ് അതിൽ പ്രശ്‌നം എന്നാണ് ഹണി റോസ് ചോദിക്കുന്നത്. തന്റെ ശരീരത്തിൽ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
 
'വച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം. ഇനി ഞാൻ വച്ചുകെട്ടി പോയാൽ അത് ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാൽ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്. എന്റെ ശരീരത്തിൽ ഞാൻ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാൽ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ. ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കും.
 
കെട്ടിയൊരുങ്ങി നടന്നാൽ നിങ്ങളെ തെറി വിളിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകൾ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാൽ അങ്ങനെ യാതൊരു അധികാരവും നിങ്ങൾക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ ശ്രമിക്കുക. ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തിൽ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്', എന്നാണ് ഹണി റോസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൗന്ദര്യയുടേത് അപടകമരണമല്ല, കൊലപാതകം! പിന്നിൽ ആ നടൻ'; 21 വർഷങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, കേസ്