ഹണി റോസിനെ കുന്തി ദേവിയോടു ഉപമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ വിമര്‍ശനം

ജ്വല്ലറിയിലെ നെക്ലേസ് ഇട്ടുനോക്കുന്നതിനിടെ ഹണിയെ ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകറക്കുകയും ചെയ്തു

രേണുക വേണു
വെള്ളി, 9 ഓഗസ്റ്റ് 2024 (10:20 IST)
Boby Chemmannur and Honey Rose

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പലപ്പോഴും 'എയറില്‍' പോയിട്ടുള്ള വ്യവസായിയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമാണ് ബോബി ചെമ്മണ്ണൂര്‍. നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശമാണ് ബോബി ചെമ്മണ്ണൂരിനെ ഇപ്പോള്‍ പ്രശ്‌നത്തില്‍ ചാടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ബോബിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 
 
പുതിയ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഹണി റോസിനെ കാണുമ്പോള്‍ തനിക്ക് മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ബോബി പറഞ്ഞത്. കുന്തി ദേവിയോടാണ് ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ താരതമ്യം ചെയ്തത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ബോബിക്ക് അറിയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നത്. 
 
ജ്വല്ലറിയിലെ നെക്ലേസ് ഇട്ടുനോക്കുന്നതിനിടെ ഹണിയെ ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകറക്കുകയും ചെയ്തു. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗം മാത്രമേ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നാണ് ബോബി അതിനു ശേഷം പറഞ്ഞത്. നാവിനു എല്ലില്ലാത്തതിനാല്‍ എന്ത് വേണമെങ്കിലും പറയാമെന്ന അവസ്ഥയിലേക്ക് ബോബി ചെമ്മണ്ണൂര്‍ അധപതിച്ചെന്നും ഹണി റോസിന്റെ മുഖഭാവത്തില്‍ നിന്ന് അവര്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് വ്യക്തമാണെന്നും വിമര്‍ശിക്കുന്നവര്‍ പറയുന്നു. 
 
അതേസമയം ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോബി പറഞ്ഞത് തമാശ രൂപേണ കാണേണ്ട കാര്യമാണെന്നും ഹണി റോസ് തനിക്ക് പ്രശ്‌നമുണ്ടെന്ന് പറയാത്തിടത്തോളം ബാക്കിയുള്ളവര്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ പറയുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments