Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന് പേരുദോഷമുണ്ടാക്കിയ മകന്‍, ഇന്ന് പാന്‍ ഇന്ത്യന്‍ താരം

The son who made his father famous is now a Pan Indian star Fahadh Faasil

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഓഗസ്റ്റ് 2024 (21:23 IST)
സിനിമയില്‍ സംവിധായകന്‍ ഫാസില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്തായിരുന്നു മകന്‍ ഫഹദിനെ സിനിമ ക്യാമറയ്ക്ക് മുന്നില്‍ എത്തിച്ചത്. മകനെ അഭിനയത്തിന്റെ ലോകത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്ത അച്ഛന് പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.2002 ല്‍ പുറത്തിറങ്ങിയ കൈയ്യെത്തും ദൂരത്ത് എന്ന സിനിമ വന്‍ പരാജയമായി മാറിയിരുന്നു. സിനിമ കണ്ടപ്പോള്‍ അച്ഛന് പേരുദോഷമുണ്ടാക്കിയ ഉണ്ടാക്കിയ മകന്‍ എന്നുവരെ വിളിച്ചു. ഇവനെ കൊണ്ടൊന്നും സാധിക്കില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഫഹദ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.
മോഹന്‍ലാലിനെ അടക്കം പല പ്രമുഖ താരങ്ങളെയും കൊണ്ടുവന്ന ഫാസിലിന് സ്വന്തം മകന്റെ കാര്യത്തില്‍ തെറ്റുപറ്റിയോ എന്നു വരെ ആരാധകര്‍ സംശയിച്ചു. അച്ഛനെയൊന്നും പറയരുത് സിനിമ പരാജയപ്പെട്ടത് എന്റെ മാത്രം തെറ്റാണെന്നും ഒട്ടും പ്രിപ്പെയര്‍ ചെയ്യാതെയാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നും ഫഹദ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ആള് ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യതയുള്ള നടനാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ തിരക്കില്‍ നടി അമേയ മാത്യു