Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്രോൾ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാൻ വിളിച്ചിരുന്നു, എന്തിനാണെന്ന് അറിയില്ല: ഹണി റോസ്

Honey Rose

നിഹാരിക കെ എസ്

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:35 IST)
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച ആളാണ് ഹണി റോസ്. 20 വർഷത്തിലധികമായി ഹണി റോസ് സിനിമയിൽ വന്നിട്ട്. ഇപ്പോൾ അധികം സിനിമകൾ ചെയ്യാറില്ലെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാറുണ്ട്. ഉദ്ഘാടനങ്ങൾ ആണ് അതിന് കാരണം. ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെ പറ്റിയും നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് ഹണി. 
 
അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം. ഒരു മാസം എത്ര ഉ​ദ്ഘാടനം ചെയ്യും എന്ന അവതാരകൻ ബാബു രാജിന്റെ ചോദ്യത്തിനായിരുന്നു ഹണിയുടെ മറുപടി.
 
"ഒത്തിരി ഒന്നുമില്ല. വളരെ കുറവേ ഉള്ളൂ. കേരളത്തിലെ എല്ലാത്തരം ഷോപ്പുകളും ഉദ്ഘാടന പരിപാടിക്ക് അഭിനേതാക്കളെ വിളിക്കാറുണ്ട്. തമിഴിലും തെലുങ്കിലും ഒക്കെ കൂടുതലും ജ്വല്ലറിയും ടെക്സ്റ്റൈൽസും മാത്രമേ ഉണ്ടാകാറുള്ളൂ. പിന്നെ ചുരുക്കം ഹോട്ടലുകൾ. നമ്മളെ സമീപിക്കുന്നവരെ ഒന്നും നിരാശരാക്കാറില്ല. ഞാനൊരു മരുന്നു കട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മരുന്നുകളും ക്രീമുകളുമൊക്കെ ഉള്ള ഒരു ഷോപ്പ് ആയിരുന്നു.
 
പിന്നെ എനിക്കൊരു പെട്രോൾ പമ്പ് ഉദ്ഘാടനം വന്നിരുന്നു. എന്നെക്കൊണ്ട് പെട്രോൾ പമ്പ് ഒക്കെ ഉദ്ഘാടനം ചെയ്യിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഇതൊക്കെ ഭയങ്കര രസമുള്ള കാര്യങ്ങളല്ലേ. പെട്രോൾ പമ്പ് ഉദ്ഘാടനം പക്ഷേ പിന്നീട് നടന്നില്ല.’’ ഹണി റോസ് പറയുന്നു. നെ​ഗറ്റീവ് കമന്റുകളെക്കുറിച്ചും ഹണി സംസാരിച്ചു.
 
"ഞാൻ കമന്റുകൾ നോക്കാറില്ല. നെ​ഗറ്റീവ് കമന്റുകൾ കൊണ്ട് എനിക്കിതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ല. സ്വസ്ഥമായിട്ടും സമാധാനമായിട്ടും മാത്രമേ പോയിട്ടുള്ളൂ. പറയുന്നവർ പറയട്ടെ. ഓരോ ആളുകളല്ലേ. അവരുടെ ചിന്തകളല്ലേ. അതിലൊന്നും നമ്മുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് എടുക്കാൻ തുടങ്ങിയാൽ ഒരു മനസമാധാനവും ഉണ്ടാവില്ല. ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്റെ ഒന്നും ആവശ്യമില്ല."- ഹണി റോസ് പറഞ്ഞു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാൻസിന് പിന്നാലെ ഗോൾഡൻ ഗ്ലോബിലും തിളങ്ങാൻ ഓൾ വി ഇമാജിൻ അസ് ലൈറ്റ്,മികച്ച സംവിധാനമടക്കം 2 നോമിനേഷനുകൾ