Webdunia - Bharat's app for daily news and videos

Install App

എന്റെ മക്കള്‍ ആരുടെ കൂടെ പോയാലും അതവരുടെ ഇഷ്ടം, എനിക്കതില്‍ കുഴപ്പവുമില്ല: കൃഷ്ണ കുമാർ

നിഹാരിക കെ.എസ്
ഞായര്‍, 9 മാര്‍ച്ച് 2025 (11:18 IST)
നടൻ കൃഷ്ണ കുമാറിന്റെ മക്കളെല്ലാം പ്രശസ്തരാണ്. ചെറിയ പ്രായത്തിൽ തന്നെ അവരുടേതായ വരുമാനം കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരുവിധ കെട്ടുപാടുകളും ഇല്ലാതെയാണ് കൃഷ്ണ കുമാർ മക്കളെ വളർത്തിയത്. കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നതിന്റെ പേരിലും ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടപ്പെടാതെയും താരപുത്രിമാര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ, മക്കള്‍ കണ്ടവരുടെ കൂടെ കറങ്ങി നടക്കുകയാണല്ലോ എന്ന പരാമര്‍ശത്തിന് കൃഷ്ണ കുമാർ മറുപടി നൽകുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിനോടായിരുന്നു നടന്റെ പ്രതികരണം.
 
'നിങ്ങളുടെ മക്കള്‍ കണ്ടവന്റെ കൂടെ പോകുന്നുണ്ടല്ലോ എന്നാണ് ചിലരെന്നോട് പറയുന്നത്. എന്റെ മക്കളങ്ങനെ പോകുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവൃത്തി അവരാരും ചെയ്യുന്നില്ല. അവര്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് അവരുടെ ഇഷ്ടമാണ്. അതില്‍ നമ്മുടെ യാതൊരു അഭിപ്രായവും വേണ്ട. 
 
പിന്നെ ഇന്ന കാര്യങ്ങളൊക്കെയുണ്ട്, അത് നോക്കണമെന്ന് മാത്രം നമ്മള്‍ പറഞ്ഞ് കൊടുക്കും. പ്രായം ചെന്ന പഴയ ആളുകള്‍ക്ക് അവര്‍ വളര്‍ന്ന രീതി വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ തെറ്റായിട്ട് തോന്നിയേക്കാം. ഞാന്‍ അവരെയൊന്നും എതിര്‍ക്കാനില്ല. പക്ഷേ ഇന്ന് ഓവറായി എഴുതുന്നവരുണ്ടല്ലോ, അവരാണ് അപകടകാരികളെന്ന് പറയുകയാണ്', കൃഷ്ണ കുമാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

'ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല': ഭാര്യയുടെ മൊഴി രേഖപ്പെടുത്തി

'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല'; അന്വേഷണ റിപ്പോർട്ടിൽ മൊഴി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്, കേന്ദ്ര സേനയെ വിന്യസിച്ചു

കാണാതായിട്ട് മൂന്നാഴ്ച, അന്നേദിവസം മുതൽ കാണാതായ പ്രദേശവാസിയിലും ദുരൂഹത; ശ്രുതി എവിടെ?

അടുത്ത ലേഖനം
Show comments