കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍പെട്ട കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ആദ്യം മുതലേ ദിലീപിനെ പിന്തുണച്ച താരമാണ് തെസ്നി ഖാൻ. ദിലീപിനെ പിന്തുണച്ചതിനു ശേഷം താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാൽ, വീണ്ടും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്നി ആവശ്യപ്പെട്ടു.
സത്യം തെളിയുന്നത്തിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക , സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്,അദ്ദേഹം കുറ്റക്കാരന്‍ ആകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നും തെസ്‌നി ഖാന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്നി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.