Webdunia - Bharat's app for daily news and videos

Install App

'സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല, ഞാൻ സി.പി.എമ്മുകാരൻ': പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് നടന് ഇര്‍ഷാദ്

നിഹാരിക കെ.എസ്
ചൊവ്വ, 11 മാര്‍ച്ച് 2025 (11:39 IST)
തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സംസാരിച്ച് നടന്‍ ഇര്‍ഷാദ്. സിപിഎം പാര്‍ട്ടി മെമ്പറായ താന്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പറയുന്നത്. സുരേഷ് ഗോപിയുമായി സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നും സൗഹൃദവും പാര്‍ട്ടിയും വേറെയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി. സിപിഎം അനുഭാവി ആയതിനാല്‍ തൃശൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
 
'രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ആളാണ്. ഞാന്‍ സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്. പാര്‍ട്ടി മെമ്പറായ സ്ഥിതിക്ക് തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കില്ല. പക്ഷെ എന്റെ അള്‍ട്ടിമേറ്റ് സിനിമയാണ് എന്ന് ഞാന്‍ പറയും. എങ്കിലും പാര്‍ട്ടി അങ്ങനെ പറഞ്ഞാല്‍ മത്സരിക്കും. സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല.
 
സുരേഷേട്ടന്‍ എന്റെ നല്ല സുഹൃത്ത് ആണ്. സുരേഷേട്ടനോട് ഒരു പയ്യന്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഡിവൈഎസ്പിയുടെ കഥാപാത്രത്തില്‍ ആരാണെന്ന് ചോദിച്ചു, തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, അത് ഇര്‍ഷാദിനെ വച്ചോ എന്ന് പറഞ്ഞു. വരാഹം എന്ന സിനിമയിലും പുള്ളി പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. ഒരു ദിവസം അഭിനയിച്ചെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. എന്നാല്‍ രാഷ്ട്രീയം വേറെ സിനിമ വേറെയാണ്. സുരേഷേട്ടന്‍ മത്സരിക്കുന്നുണ്ട്, വോട്ട് ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. എന്റെ രാഷ്ട്രീയം അതാണ്', എന്നാണ് ഇര്‍ഷാദ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments