Webdunia - Bharat's app for daily news and videos

Install App

ഹിന്ദി റീമേക്ക് സംഭവിച്ചാൽ ഖുറേഷി അബ്രാം ആരായിരിക്കും?: ഇഷ്ട താരത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്

നിഹാരിക കെ.എസ്
വ്യാഴം, 6 ഫെബ്രുവരി 2025 (11:35 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ  എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമ പ്രേക്ഷകനും. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എംപുരാൻ പ്രീ റിലീസ് പ്രൊമോഷന്റെ തിരക്കുകളിലാണിപ്പോൾ സംവിധായകനും നടനുമായ പൃഥ്വിരാജ്. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരം​ഗമായി മാറിയിരുന്നു.
 
അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ലൂസിഫർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താൽ നായക വേഷത്തിൽ ആരെയായിരിക്കും പരി​ഗണിക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണെങ്കിലും ലൂസിഫറിന്റെ ഹിന്ദി റീമേക്കിൽ ഷാരുഖ് ഖാനെ ആയിരിക്കും നായകനായി താൻ തിരഞ്ഞെടുക്കുക എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
 
2019 ൽ ലൂസിഫർ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ സിനിമ വ്യവസായത്തിൽ സംഭവിച്ച മാറ്റമാണ് ഇപ്പോൾ എംപുരാൻ അഞ്ച് ഭാഷകളിൽ എടുക്കാൻ കാരണമായതെന്നും പൃഥ്വിരാജ് പറഞ്ഞു. 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫർ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'കൊണ്ടുവന്നത് കൈകളും കാലുകളും ബന്ധിച്ച്'; യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ യുവാവ്

ആലപ്പുഴയിൽ മുക്കുപണ്ടവുമായി യുവാവ് പിടിയിൽ

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; 17കാരി തൂങ്ങിമരിച്ചു

Sharon Raj Murder Case - Greeshma: വധശിക്ഷ ഒഴിവാക്കണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

കെ.രാധാകൃഷ്ണന്‍ എംപിയുടെ അമ്മ അന്തരിച്ചു

അടുത്ത ലേഖനം
Show comments