Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: താടി എടുത്തില്ല, 'ലോഹം' ലുക്ക്; മഹേഷ് നാരായണന്‍ ചിത്രത്തിലും ഇങ്ങനെ

'ലോഹം' സിനിമയിലേതിനു സമാനമായ ലുക്കായിരിക്കും സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തില്‍ ലാലിന്റേത്

Mohanlal  Sathyan Anthikkad  Mohanlal Sathyan Anthikkad Movie  Mohanlal New Look  Mohanlal look from Sathyan Anthikkad Movie  Mohanlal Shave look

രേണുക വേണു

, വ്യാഴം, 6 ഫെബ്രുവരി 2025 (09:20 IST)
Mohanlal - New Look

Mohanlal: സത്യന്‍ അന്തിക്കാട് ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ താടി ട്രിം ചെയ്തു. താടി പൂര്‍ണമായി ഒഴിവാക്കി പുതിയ ലുക്കില്‍ ആയിരിക്കും മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താടി പൂര്‍ണമായി ഷേവ് ചെയ്യാന്‍ ലാല്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളുകള്‍ക്കു ശേഷമാണ് താടി ഇത്രയും കനംകുറച്ച് ലാലിനെ കാണുന്നത്. 
 
'ലോഹം' സിനിമയിലേതിനു സമാനമായ ലുക്കായിരിക്കും സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തില്‍ ലാലിന്റേത്. ഇതേ ലുക്കില്‍ തന്നെയായിരിക്കും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ പടത്തിലും ലാല്‍ അഭിനയിക്കുകയെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം ബേസില്‍ ജോസഫും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
മാളവിക മോഹനന്‍ ആണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായിക. ചിത്രീകരണം ഫെബ്രുവരി 10 നു ആരംഭിക്കും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഇത്. 2015 ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും 'ഹൃദയപൂര്‍വ'ത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
 
പൂര്‍ണമായി കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി സംഗീതയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ഗാന രചന: മനു മഞ്ജിത്ത്. അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പൂണെ എന്നിവിടങ്ങളിലാകും ചിത്രീകരണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MohanLal: താടി എടുത്തില്ല, പക്ഷേ ട്രിം ചെയ്ത് ചുള്ളനായി, സത്യൻ അന്തിക്കാട് സിനിമയിലെ മോഹൻലാൽ ലുക്ക് പുറത്ത്, പൊളിച്ചെന്ന് ആരാധകർ