Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചന വാർത്തകൾക്ക് അവസാനം; നന്നായെന്ന് ഐശ്വര്യയോട് ആരാധകർ

വിവാഹമോചന വാർത്തകൾക്ക് അവസാനം; നന്നായെന്ന് ഐശ്വര്യയോട് ആരാധകർ

നിഹാരിക കെ.എസ്

, വ്യാഴം, 6 ഫെബ്രുവരി 2025 (10:59 IST)
മുംബൈ: അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹമോചന വാർത്തകൾക്ക് വിരാമം. അഭിഷേക് ബച്ചന്റെ 49-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഐശ്വര്യ റായ് ബച്ചന്‍ എത്തിയതോടെയാണ് വിവാഹമോചന വാർത്തകൾക്ക് അറുതി വന്നിരിക്കുന്നത്. 51 കാരിയായ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ അഭിഷേകിന്റെ ബാല്യകാല ചിത്രം പങ്കുവെക്കുകയും അദ്ദേഹത്തിന് 'ആരോഗ്യവും സ്‌നേഹവും' ആശംസിക്കുകയും ചെയ്തു.
 
ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, 'ജന്മദിനാശംസകള്‍ നേരുന്നു, ജീവിതത്തില്‍ വെളിച്ചവും സ്‌നേഹവും സന്തോഷവും ലഭിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ'. കുറച്ചുകാലമായി ബോളിവുഡ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഐശ്വര്യ റായ്. അഭിഷേക് അവസാനമായി അഭിനയിച്ചത് 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിലാണ്. 2000-ല്‍ കരീന കപൂര്‍ ഖാനൊപ്പം അഭിനയിച്ച റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തന്റെ കരിയര്‍ ആരംഭിച്ചത്.
 
അതേസമയം, ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ ഉള്ള കുഞ്ഞ് അഭിഷേകിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രസവ വാര്‍ഡില്‍ നില്‍ക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് പിറന്നാള്‍ ആശംസയോടൊപ്പം അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ആശുപത്രി ജീവനക്കാര്‍ ഇന്‍കുബേറ്ററിന് ചുറ്റും നില്‍ക്കുമ്പോള്‍ അമിതാഭ് തന്റെ അമ്മ തേജി ബച്ചനൊപ്പം കുഞ്ഞ് അഭിഷേകിനെ നോക്കുന്ന ചിത്രമാണ്. 'ഫെബ്രുവരി 5, 1976... സമയം അതിവേഗം കടന്നുപോയി..' എന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vidaamuyarchi Movie Social Media Review: ഫാന്‍സിനു വേണ്ടിയുള്ള ഹീറോയിസമില്ല, തിരക്കഥയാണ് താരം; 'വിടാമുയര്‍ച്ചി'ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട്