Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹേഷ് ബാബു-രാജമൗലി ചിത്രത്തിനായി പ്രിയങ്ക ചോപ്ര ചോദിച്ചത് 50 കോടി? നായികയല്ല, വില്ലത്തി?

പുതിയ റിപ്പോർട്ട് പ്രകാരം പ്രിയങ്ക ഈ ചിത്രത്തിൽ നായികയല്ല.

മഹേഷ് ബാബു-രാജമൗലി ചിത്രത്തിനായി പ്രിയങ്ക ചോപ്ര ചോദിച്ചത് 50 കോടി? നായികയല്ല, വില്ലത്തി?

നിഹാരിക കെ.എസ്

, വ്യാഴം, 6 ഫെബ്രുവരി 2025 (10:35 IST)
എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിനായി. 'എസ്എസ്എംബി 29' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര ഭാഗമാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം പ്രിയങ്ക ഈ ചിത്രത്തിൽ നായികയല്ല. പകരം, വില്ലത്തിയാണ്.  
 
സിനിമയിൽ നെഗറ്റീവ് വേഷത്തിലാകും നടിയെത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാകും നടി അവതരിപ്പിക്കുക. മുമ്പും നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളിൽ പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിലും നടി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായ വേഷമായിരിക്കും ഈ സിനിമയിൽ അവതരിപ്പിക്കുക എന്നാണ് സൂചന.
 
രാജമൗലി ചിത്രത്തിനായി 30 കോടി രൂപയാണ് പ്രിയങ്ക ചോപ്രയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. കൽക്കി, ഫൈറ്റർ എന്നീ ചിത്രങ്ങളിൽ ദീപിക പദുകോൺ നേടിയ പ്രതിഫലത്തെ മറികടന്നാണ് പ്രിയങ്ക ചോപ്ര ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറിയത്. അതേസമയം 50 കോടിയാണ് പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടതെന്നും നിർമ്മാതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം 30 കോടിയിൽ കരാർ ഉറപ്പിക്കുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.  
 
1000-1300 കോടി ബജറ്റിലാകും എസ്എസ്എംബി 29 ഒരുങ്ങുക. സിനിമയുടെ കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് നടന്നു കൊണ്ടിരിക്കുകയാണ്. ആർ ആർ ആർ കൊണ്ടൊന്നും രാജമൗലി നിർത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പൻ സ്റ്റുഡിയോകളുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍കാമുകന്‍മാരുടെ നെറികേട് എന്നെ മുറിവേല്‍പ്പിച്ചു: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര