അമലയുടെ പ്രതിഫലം താങ്ങാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണം,പിരിയനെതിരേ സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
വ്യാഴം, 21 ഡിസം‌ബര്‍ 2023 (09:07 IST)
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അമല ഷാജിക്കെതിരെ തമിഴ് യുവതാരം പിരിയന്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ`അരണം'സിനിമയുടെ പ്രമോഷന്റെ ഇടയില്‍ ആയിരുന്നു നായകനും സംവിധായകനും കൂടിയായ പിരിയന്‍ അമലക്കെതിരെ രംഗത്തെത്തിയത്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രമോഷനുവേണ്ടി അമല 2 ലക്ഷം രൂപ ചോദിച്ചു എന്നാണ് ആരോപണം. ഇത് കേട്ട് തല കറങ്ങി എന്നാണ് പിരിയന്‍ പറയുന്നത്.
 
അതേസമയം അമലക്കെതിരെ ഒരു വശത്ത് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. അമലയുടെ പ്രതിഫലം നിശ്ചയിക്കുന്നത് അവരാണെന്നും താല്പര്യമില്ലെങ്കില്‍ വിട്ടു കളയണമെന്നുമാണ് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്. പ്രമോഷനിടെ അവരെ എന്തിന് അപമാനിക്കണം എന്നാണ് ചിലര്‍ ചോദിക്കുന്നത്. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി അമലയെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും പറയുന്നു. 'നാല് മില്യണോളം സബ്‌സ്രൈബര്‍മാരുള്ള വ്യക്തിയാണ് അമല. തമിഴ് നാട്ടില്‍ അവര്‍ പ്രസിദ്ധയാണ്. ഈ കാരണങ്ങള്‍ കൊണ്ടാണല്ലോ നിങ്ങള്‍ അവരെ സമീപിച്ചത്. അമലയുടെ പ്രതിഫലം താങ്ങാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊരാളെ സമീപിക്കണം',-എന്നാണ് സോഷ്യല്‍ മീഡിയയില്‍ അമലയെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ എഴുതുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments