Webdunia - Bharat's app for daily news and videos

Install App

വിവേകിന്റെ ഭാഗങ്ങള്‍ റീ ഷൂട്ട് ചെയ്യാന്‍ ഷങ്കര്‍, 'ഇന്ത്യന്‍ 2' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (17:12 IST)
സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'ഇന്ത്യന്‍ 2'. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.സംവിധായകന്‍ ഷങ്കറും നിര്‍മ്മാതാക്കളും തമ്മിലുള്ള ചില പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിവരം. അന്തരിച്ച നടന്‍ വിവേക്  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമാപ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു വിവേക്  കമല്‍ ഹാസനുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണുന്നത്. നിലവില്‍ വിവേകിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ റീ ഷൂട്ട് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.വിവേകിന്റെ പകരക്കാരനെ ഷങ്കര്‍ അടുത്തുതന്നെ കണ്ടെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതുവരെ 60% ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ഷങ്കര്‍ അറിയിച്ചു.സിദ്ധാര്‍ത്ഥ്, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

അടുത്ത ലേഖനം
Show comments