Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജേതാക്കൾ പ്രകടിപ്പിച്ചത് അവരുടെ നിരാശയും വിഷമവും: ഇന്ദ്രൻസ്

അവരെ കൊതിപ്പിച്ചശേഷം നിരാശരാക്കി: ഇന്ദ്രൻസ്

ജേതാക്കൾ പ്രകടിപ്പിച്ചത് അവരുടെ നിരാശയും വിഷമവും: ഇന്ദ്രൻസ്
, ഞായര്‍, 6 മെയ് 2018 (10:48 IST)
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമായിരുന്നു. പുരസ്കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസ്. കാസർകോട് പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാഷ്ട്രപതി അവാർഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നൽകില്ലെന്നു മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചതാണ് പുരസ്കാര ജേതാക്കൾക്കു വിഷമുണ്ടാക്കിയത്. അവർ ചെയ്തത് അവരുടെ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമാണെന്നും ഇന്ദ്രൻസ് പറഞ്ഞു.
 
പുരസ്കാരം സമ്മാനിക്കുന്നതിൽ രാഷ്ട്രപതിക്കു പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഉപരാഷ്ട്രപതിയായിരുന്നു നൽകേണ്ടിയിരുന്നുവെന്നാണു തന്റെ അഭിപ്രായമെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി