Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രന്‍സ്,'സൈലന്റ് വിറ്റ്‌നസ്'റിലീസിനൊരുങ്ങുന്നു,ആദ്യ ഗാനം പുറത്ത്

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രന്‍സ്,'സൈലന്റ് വിറ്റ്‌നസ്'റിലീസിനൊരുങ്ങുന്നു,ആദ്യ ഗാനം പുറത്ത്

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (09:20 IST)
ഇനി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ കാലം. ഇന്ദ്രന്‍സിനെ നായകനാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത 'സൈലന്റ് വിറ്റ്‌നസ്'ഒരുങ്ങുകയാണ്. സിനിമയിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.സിനിഹോപ്‌സ് ഒടിടി സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു.
 
കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം- ഷമേജ് ശ്രീധര്‍. ബിനി ശ്രീജിത്തിന്റെ വരികള്‍ക്ക് ലിബിന്‍ സ്‌കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവന്‍ കരയുന്നത് കണ്ട് ഭയങ്കര വിഷയമായി,ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ടാ';ഋഷിയെക്കുറിച്ച് നിഷ സാരംഗ്