Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍വെസ്റ്റിഗേഷന്‍ ചിത്രവുമായി ഇന്ദ്രന്‍സ്,ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ നടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്, കൂടെ ജാഫര്‍ ഇടുക്കിയും

Jaffar Idukki Indrans with an investigation film actor

കെ ആര്‍ അനൂപ്

, ശനി, 10 ഫെബ്രുവരി 2024 (09:18 IST)
ഇന്ദ്രന്‍സ് -ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളെ റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഒറ്റപ്പാലത്ത് തുടക്കമായി.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാള്‍, ഹലോ ദുബായ്കാരന്‍, വൈറ്റ് മാന്‍ എന്നീ ചിത്രങ്ങളാണ് നിര്‍മ്മാതാക്കള്‍ മുമ്പ് നിര്‍മ്മിച്ചത്.
 
ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് വെച്ച് നടന്നു.ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഷാജു ശ്രീധര്‍, പ്രിയങ്ക, പ്രൊഡ്യൂസര്‍ അഷ്‌റഫ് പിലാക്കല്‍, സംവിധായകന്‍ റഷീദ് പാറക്കല്‍, ചന്ദന എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സംവിധായകന്‍ റഷീദ് പാറക്കല്‍ തിരക്കഥ ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രോജക്ട് ഡിസൈനര്‍ സിറാജ് മൂണ്‍ബിം ക്ലാപ്പടിച്ചു. ഹമീദ് മഞ്ചാടി സ്വിച്ച് ഓണും നിര്‍വഹിച്ചു.
 
തിങ്കളൂര്‍ എന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെപ്പിലാകും ഇന്ദ്രന്‍സ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
 സുനില്‍ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി. മേനോന്‍, സുമേഷ് മൂര്‍, ഷാജു, അഷ്‌റഫ്, മുന്‍ഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വര്‍ഗീസ്, അഖില, ചന്ദന, ആര്യ വിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അര്‍ജുന്‍ വി. അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളിയുടെ മകള്‍ മാത്രമല്ല 'നിതാര'! ഇതേപേരില്‍ ബോളിവുഡിലും ഒരു താരപത്രി