‘എല്ലാവരും അവരവരുടെ തനിനിറം കാണിക്കുന്നു, പോപ്പ് കോണ്‍ കൊറിച്ച് കൊണ്ട് എല്ലാം കണ്ടിരിക്കാം’: പാര്‍വതി പറയുന്നു
എല്ലാവരും തനിനിറം കാണിക്കുന്നു: പാര്‍വതി
Publish Date: Wed, 03 Jan 2018 (11:00 IST)
Updated Date: Wed, 03 Jan 2018 (11:04 IST)
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍വതിയെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് നിത്യേന രംഗത്തെത്തുന്നത്. ഇപ്പോഴിതാ പാര്‍വതിയുടെ ഒരു ട്വീറ്റ് ചര്‍ച്ചയാകുന്നു.
എല്ലാവരും അവരവരുടെ തനിനിറം കാണിക്കുകയാണ്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണ് ഇതെന്നും ഇപ്പോള്‍ പോപ്കോണും കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നുമാണ് പാര്‍വതി ട്വീറ്റ് ചെയ്തത്.