Webdunia - Bharat's app for daily news and videos

Install App

ആ രണ്ടു ദിവസം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല, ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു; നടി വെളിപ്പെടുത്തുന്നു

Webdunia
ബുധന്‍, 3 ജനുവരി 2018 (12:29 IST)
രാത്രിമഴ, വാനമ്പാടി എന്നിങ്ങനെയുള്ള ജനപ്രിയ സീരിയലുകളിലൂടെയും ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെയുള്ള സിനിമകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഉമ. ഈ അടുത്തകാലത്താണ് അവര്‍ വലിയൊരു വിവാദത്തില്‍പ്പെട്ടത്. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളം കണ്ട എക്കാലത്തെയും മഹാനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്. 
 
തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ ഒരു വിവാദത്തില്‍ പെടുന്നതെന്ന് ഉമ പറയുന്നു. ആ പ്രശ്നം രൂക്ഷമായ രണ്ടുദിവസം തനിക്ക് താങ്ങാന്‍ പറ്റിയില്ലെന്നും ആത്മഹത്യ ചെയ്താലോയെന്നുപോലും കരുതിയെന്നും താരം വ്യക്തമാക്കി. ആ സമയത്ത് ശത്രുക്കളായി നിന്നവര്‍ തന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചെന്നും മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നെന്നും അവര്‍ പറഞ്ഞു. 
 
നമ്മള്‍ എന്താണ് സംസാരിക്കേണ്ടതെന്നും എങ്ങനെയാണ് സംസാരിക്കേണ്ടതെന്നുമുള്ള തിരിച്ചറിവ് ആ സമയത്താണ് ലഭിച്ചത്. ആ രണ്ടു ദിവസത്തിനുള്ളില്‍ താന്‍ മരിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു നഷ്ടവുമില്ലെന്നും ആ പ്രശ്നം അവസാനിച്ചതോടെ തനിക്ക് തുടര്‍ച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ അധികം കാടുകേറാന്‍ സമയം കിട്ടിയില്ലെന്നും ഉമ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments