Webdunia - Bharat's app for daily news and videos

Install App

റീമേക്ക് അവകാശം വാങ്ങിയിട്ടും ട്വിന്റി 20 മറ്റ് ഭാഷകളിൽ വരാത്തിന് കാരണം ദിലീപ്? - തുറന്നു പറഞ്ഞ് ഇന്നസെന്റ്

ട്വന്റി 20 സംഭവിച്ചത് ദിലീപ് കാരണം, ഇനിയൊരു ചിത്രം അങ്ങനെ ഉണ്ടാകില്ല?

Webdunia
ബുധന്‍, 9 മെയ് 2018 (10:24 IST)
മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ട്വന്റി-20 -യെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാത്തതെന്താണെന്ന് തുറന്ന് പറഞ്ഞ് നടൻ ഇന്നസെന്റ്. നേരത്തേ ചിത്രത്തിന്റെ റീമേക്ക് അവകാശം തമിഴും മറ്റ് ഇൻഡസ്ട്രിയും വാങ്ങിയിരുന്നെങ്കിലും അത് സംഭവിച്ചില്ല.
 
ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, നയന്‍‌താര തുടങ്ങി മിക്ക മലയാള താരങ്ങളും അഭിനയിച്ച ട്വന്റി-20 മികച്ച വിജയമാണ് കരസ്ഥമാക്കിയത്. താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥമാണ് ട്വന്റി-20 ഒരുങ്ങിയത്. അമ്മയ്ക്ക് വേണ്ടി ദിലീപാണ് ഈ സിനിമ നിര്‍മിച്ച് വിതരണം ചെയ്തത്.
 
ദീലീപ് ഒരാൾ കാരണമാണ് ഈ ചിത്രം സാധ്യമായതെന്ന് നേരത്തേ തന്നെ പലരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടന്മാര്‍ക്കിടയിലുളള ഈഗോയും കഥാപാത്രങ്ങള്‍ നിശ്ചയിക്കുന്നതിലുളള പ്രശ്‌നവുമാണ് മറ്റ് ഭാഷകളില്‍ ട്വന്റി 20യ്ക്ക്  റീമേക്ക് വരുന്നതിന് പ്രശ്‌നമായി മാറിയതെന്ന് ഇന്നസെന്റ് പറയുന്നു. 
 
മലയാളി താരങ്ങളില്‍ അത്തരമൊരു ഈഗോയില്ലെന്നും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ട്വന്റി 20 തിയ്യേറ്ററുകളില്‍ വന്‍വിജയമായി മാറിയതെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മമഴവില്ല് മെഗാഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments