Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

ക്ഷണക്കത്ത് റെഡി ! കല്യാണം എപ്പോഴാ? വിശേഷങ്ങളുമായി നടി ശ്രീവിദ്യ മുല്ലച്ചേരി

Invitation is ready! When is the wedding? Actress Sreevidya Mullachery with details

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂണ്‍ 2024 (17:20 IST)
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആണ് വരന്‍. കഴിഞ്ഞവര്‍ഷം ജനുവരി 22ന് വിവാഹനിശ്ചയം നടന്നിരുന്നു.രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീവിദ്യയായിരുന്നു വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ കല്യാണക്കുറി തയ്യാറാക്കിയ വിശേഷങ്ങള്‍ കൂടി നടി ആരാധകരുമായി പങ്കുവെച്ചു. രണ്ട് കല്യാണക്കുറികളാണ് തയാറാക്കിയിരിക്കുന്നത്. ഒന്ന് മലയാളത്തിലും മറ്റൊന്ന് ഇംഗ്ലീഷിലുമാണ് തയാറാക്കിയത്.
 
'അവസാനം രാഹുല്‍ ആന്‍ഡ് ശ്രീവിദ്യ ഒരു കല്യാണ കത്തില്‍ വന്നു, എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. നമ്മള്‍ ഒരുപാട് ഒന്നിച്ച് യാത്ര ചെയ്തു, പ്രേമിക്കാം എന്നുള്ളത് ഈസിയാണ്, അത് കല്യാണത്തിലെത്തിക്കുകയാണ് ബുദ്ധിമുട്ട്. എല്ലാ റിലേഷന്‍ഷിപ്പും വര്‍ക്ക് ആവണമെന്നില്ല, ഇത് വലിയൊരു കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്'- ശ്രീവിദ്യ പറഞ്ഞു.
ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലശേരി അഭിനയ ലോകത്തേക്ക് എത്തുന്നത്.സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടി താരത്തിനെ കൂടുതല്‍ പ്രശസ്തിയാക്കി.താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസര്‍ഗോഡ് തന്റെ നാട്ടിലെ ഫാന്‍സ് അസോസിയേഷനിലെ മെമ്പര്‍ ആണെന്നും നടി പറഞ്ഞിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മഞ്ജരി