ക്യാൻസറിനെതിരെ പൊരുതി ഇർഫാൻ ഖാൻ

ശാരീരികമായി ക്ഷീണിതനാണെങ്കിലും സന്തോഷവാനാണ് ഇർഫാൻ

ബുധന്‍, 18 ജൂലൈ 2018 (08:02 IST)
ബോളിവുഡ് താരം ഇർഫാൻ ഖാന് ക്യാൻസറാണെന്ന കാര്യം അടുത്തിടെയാണ് സ്ഥീരീകരിച്ചത്. ഔദ്യോഗികമായി അദ്ദേഹം തന്നെ വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകർ വിഷമത്തിലായിരുന്നു. ഇപ്പോഴിതാ, കാന്‍സറിനോട് പോരാടുന്ന താരത്തിന്റെ പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു.
 
ലണ്ടനില്‍ ചികിത്സയിലുള്ള ഇർഫാൻ ട്വിറ്ററിലൂടെയാണ് തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് ഗ്ലാസ് ജനലിന് സമീപം ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 51കാരനായ താരം ശാരീരികമായി ക്ഷീണിതനായിട്ടാണ് കാണപ്പെടുന്നതെങ്കിലും വളരെ സന്തോഷവാനാണ്.
 
മാര്‍ച്ചിലാണ് തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ കാന്‍സറാണെന്ന് ഇര്‍ഫാന്‍ ആരാധകരെ അറിയിച്ചത്. അപൂര്‍വമായ രോഗമാണിതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു.
 
ദുല്‍ഖര്‍ സല്‍മാന്റെ കന്നി ബോളിവുഡ് ചിത്രം കാര്‍വാന്‍ ആണ് ഇര്‍ഫാന്റെ അടുത്ത ചിത്രം. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍; നിവിന്‍ പോളി ആഫ്രിക്കയിലേക്ക്