Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍; നിവിന്‍ പോളി ആഫ്രിക്കയിലേക്ക്

കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍; നിവിന്‍ പോളി ആഫ്രിക്കയിലേക്ക്
, ചൊവ്വ, 17 ജൂലൈ 2018 (21:26 IST)
തന്‍റെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി ഒരുങ്ങുന്നു. ആഫ്രിക്കയാണ് ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. ആഫ്രിക്ക കൂടാതെ മറ്റ് വിദേശരാജ്യങ്ങളിലും ചിത്രീകരിക്കുന്ന സിനിമ ഇന്ത്യയിലെ പല നഗരങ്ങളും ഷൂട്ട് ചെയ്യുന്നുമുണ്ട്. 
 
ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് മിഖായേല്‍. ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്. ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍.
 
കുടുംബബന്ധങ്ങള്‍ക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഈ ത്രില്ലര്‍ സിനിമ നിവിന്‍ പോളിയുടെ സിനിമാജീവിതത്തെ മറ്റൊരു ലെവലിലേക്ക് വളര്‍ത്തിവിടാന്‍ പ്രാപ്തിയുള്ള പ്രൊജക്ടാണ്. യുവ സൂപ്പര്‍താരത്തില്‍ നിന്ന് ഇന്‍ഡസ്ട്രിയെ തന്നെ നിയന്ത്രിക്കുന്ന താരമാക്കി നിവിന്‍ പോളിയെ മിഖായേല്‍ മാറ്റിത്തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനാണ് മമ്മൂക്ക നിങ്ങൾ പേരൻപിൽ അഭിനയിച്ചത്?