മുടി മുഴുവൻ മുറിച്ച് പടപൊരുതാനൊരുങ്ങി സൊനാലി; ഈ യുദ്ധത്തിൽ അവർ തനിച്ചല്ല
മുടി മുഴുവൻ മുറിച്ച് പടപൊരുതാനൊരുങ്ങി സൊനാലി; ഈ യുദ്ധത്തിൽ അവർ തനിച്ചല്ല
ബോളിവുഡ് താരസുന്ദരി സൊനാലി ബിന്ദ്രയ്‌ക്ക് ക്യാൻസർ ആണെന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരം തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ആ വാർത്ത സിനിമാ ലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ താരം ചികിത്സയ്‌ക്കായി ന്യൂയോർക്കിലാണ്.
ചികിത്സയുടെ ഭാഗമായി തന്റെ മുടി മുറിച്ചുകളയുന്ന വീഡിയോയും താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ്. ക്യാന്‍സറിനു മുന്നില്‍ തളരാന്‍ താന്‍ തയ്യാറല്ലെന്ന സന്ദേശം പങ്കുവച്ച് ഇതിന് പിന്നാലെ സൊനാലി പുഞ്ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു. ഭര്‍ത്താവായ ഗോള്‍ഡി ബെഹലിനൊപ്പവും നടി ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഇസബെല്‍ അലെന്‍ഡിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്. നമുക്കുള്ളിലുള്ള ശക്തിയെ പുറത്തേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതനാവുന്നത് വരെ നമ്മള്‍ എത്രമാത്രം ശക്തനാണെന്ന് തിരിച്ചറിയുകയില്ല. ഒരു ദുരന്തം, യുദ്ധം, എന്നിവയുടെ സമയങ്ങളിലാണ് നമ്മള്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത്. അതിജീവനത്തിനും തിരിച്ചുവരവിനുമുളള മനുഷ്യന്റെ കഴിവ് വിസ്മയകരമാണ്.
ദിവസങ്ങളായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങളുടേയോ, അടുത്തറിയുന്നവരുടേയൊ അര്‍ബുദത്തിനെതിരായ പോരാട്ടങ്ങളുടെ കഥകള്‍ നിങ്ങള്‍ അയച്ചുതന്നതില്‍ ഞാന്‍ നന്ദി പറയുന്നു. ആ കഥകള്‍ എനിക്ക് തരുന്ന ധൈര്യവും കരുത്തും വലുതാണ്, കൂടാതെ ഞാന്‍ ഒറ്റയ്ക്കല്ല എന്നും നിങ്ങളെന്നെ ഓര്‍മ്മിപ്പിക്കുന്നു,’ സൊനാലി വ്യക്തമാക്കുന്നു.