'അപ്പന്റെ ചരിത്രം അപ്പന്’ - പ്രണവ് മോഹൻലാലിനു വഴിയൊരുക്കി ‘‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’

ചൊവ്വ, 22 ജനുവരി 2019 (18:30 IST)
പ്രണവ് മോഹല്‍ലാല്‍ നായകനായെത്തുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്.   പ്രണവിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ട്രെയിലറിലൂടെ ഉറപ്പിക്കാവുന്നതാണ്. 
 
പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായാ ഡേവിഡ് ആണ്. താര പുത്രന്മാരായ പ്രണവും, ഗോകുലും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശ്രീനിഷ് എന്റെ കാമുകനല്ല, പേളിയും ശ്രീനിയും വിവാഹം കഴിച്ചാൽ എനിക്കെന്താ? - അർച്ചന ചോദിക്കുന്നു