Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മേക്കപ്പ് കൂടുതലാണോ ചേട്ടാ?';മേക്കപ്പില്ലാതെ അഭിനയിച്ച സിനിമയെക്കുറിച്ച് മീന

'Is it too much make-up bro?'; Meena about the film she acted in without make-up

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (09:09 IST)
'മേക്കപ്പ് കൂടുതലാണോ ചേട്ടാ?': 1983 എന്ന നിവിന്‍ പോളി ചിത്രത്തിലെ ഡയലോഗ് ഇപ്പോഴും മലയാളികളെ ചിരിപ്പിക്കുന്നു.
മേക്കപ്പ് ഇല്ലാതെ സിനിമയില്‍ അഭിനയിക്കുക എന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാനാവാത്ത കാര്യമാണ്. കഥാപാത്രങ്ങള്‍ക്കായി മണിക്കൂറുകള്‍ എടുത്ത് തയ്യാറാവുന്ന താരങ്ങളെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ മേക്കപ്പ് ഉപയോഗിക്കാതെ മുഴുനീള സിനിമയില്‍ അഭിനയിച്ച തെന്നിന്ത്യന്‍ താരമാണ് മീന. അതും കഥാപാത്രത്തിന് വേണ്ടി. തമിഴില്‍ അല്ല മലയാളം സിനിമയ്ക്ക് വേണ്ടിയാണ് മേക്കപ്പ് ഇടാതെ ഫിലിം ക്യാമറയ്ക്ക് മുന്നില്‍ മീന എത്തിയത്.
 
മേക്കപ്പില്ലാതെ അഭിനയിച്ച സിനിമയെക്കുറിച്ച് മീന പറയുന്നു.
 
'ചില സീനുകളിലൊക്കെ മേക്കപ്പ് ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്
ചില വളരെ ഇമോഷണല്‍ ആയ സീനുകളും മേക്ക് അപ്പ് ആവശ്യമില്ലാത്ത സീനുകളില്ലും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ മേക്കപ്പ് ഇല്ലാതെ ഒരു മുഴുനീള കഥാപാത്രം ചെയ്തത് ചന്ദ്രോത്സവത്തിലാണ്. '-മീന പറയുന്നു.
മോഹന്‍ലാലിന്റെ ചിറയ്ക്കല്‍ ശ്രീഹരി മലയാളികളുടെ പ്രിയപ്പെട്ടവന്‍ ആയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. 2005ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മീനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഇന്ദുലേഖ എന്ന കഥാപാത്രം നടിയുടെ കരിയറിലെ ബെസ്റ്റ് ആയി ഇന്നും നിലനില്‍ക്കുന്നു.ദാമര്‍ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചിത്രം വിഷു റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളിലെ ചട്ടമ്പി,അടിയും മേടിച്ച് ഇങ്ങോട്ട് വന്നേക്കരുതെന്ന് വാപ്പയുടെ ഉപദേശം,ജാസ്മിന്റെ കുട്ടിക്കാലത്തെക്കുറിച്ച് വാപ്പയും ഉമ്മയും