Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം വേണ്ടെന്നുവെച്ചു, കൂട്ടിനൊരു ആള്‍ വേണമെന്ന് തോന്നിയപ്പോള്‍ നാരായണിയെ ദത്തെടുത്തു; നടി ശോഭനയുടെ ജീവിതം

ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്

Actress Shobana daughter

രേണുക വേണു

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:44 IST)
ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. 1970 മാര്‍ച്ച് 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 54 വയസ്സാണ് പ്രായം. വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. 
 
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ് മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു. തന്റെ കാര്യത്തില്‍ മകള്‍ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞു. മകള്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്. 
 
ഈയിടെയാണ് നാരായണിയും ശോഭനയും ഒന്നിച്ചുള്ള നൃത്തരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നാരായണിക്ക് ഇപ്പോള്‍ 14 വയസ്സാണ് പ്രായം. 
 
ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nimisha Sajayan: രവിവർമ ചിത്രത്തെ പോലെ സുന്ദരി, വശീകരിക്കുന്ന നോട്ടങ്ങളോടെ നിമിഷ സജയൻ: ചിത്രങ്ങൾ വൈറൽ