Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതനായ ആളുമായി സമാന്ത പ്രണയത്തിൽ? ആരാണ് രാജ് നിദിമൊരു, എങ്ങനെയാണ് പ്രണയം സംഭവിച്ചത്?

വിവാഹിതനായ ആളുമായി സമാന്ത പ്രണയത്തിൽ? ആരാണ് രാജ് നിദിമൊരു, എങ്ങനെയാണ് പ്രണയം സംഭവിച്ചത്?

നിഹാരിക കെ.എസ്

, ചൊവ്വ, 4 ഫെബ്രുവരി 2025 (12:03 IST)
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സമാന്ത ഇതുവരെ പ്രണയിക്കാൻ തയ്യാറായില്ല. സിംഗിൾ ജീവിതമാണ് നടി നയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹ്യ മാധ്യമത്തില്‍ സമാന്തയ്ക്ക് എതിരെയാണ് കാര്യങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസമായി സമാന്തയുടെ പ്രണയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. സംവിധായകന്‍ രാജ് നിദിപൊരുവുമായി സാം പ്രണയത്തിലാണെന്നാണ് പ്രചാരണം. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോസ് ആണ് ഇതിന് കാരണം.
 
സമാന്തയും വരുണ്‍ ധവാനും ഒന്നിച്ചഭിനയിച്ച സിറ്റാഡില്‍ ; ഹണി ബണ്ണി എന്ന വെബ് സ്റ്റോറിയുടെ സംവിധായകരില്‍ ഒരാളാണ് രാജ് നദിമൊരു. ഈ സെറ്റില്‍ വച്ചാണ് ഇരുവുടെയും സൗഹൃദം ആരംഭിയ്ക്കുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു എന്നാണ് ഗോസിപ്പ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമാന്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പിന് ആക്കം കൂട്ടിയത്.
 
എന്നാല്‍ ഇത് തെറ്റാണ്, ചെയ്യാന്‍ പാടില്ല എന്ന മുന്നറിയിപ്പുമായി ആരാധകരെത്തുന്നു. രാജ് വിവാഹിതനാണ്, കുടുംബത്തോടെ ജീവിക്കുന്ന ഒരാളെ തന്നെ വേണോ പ്രണയിക്കാന്‍, മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തുകൊണ്ടുള്ള ഈ പ്രണയത്തില്‍ നിന്ന് സാം പിന്മാറണം എന്നാണ് ആരാധകരുടെ പക്ഷം. അതേസമയം പ്രണയ വാര്‍ത്ത സമാന്തയോ രാജ് നദിമൊരുവോ സ്ഥിരീകരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരാരും ഒന്നും പറയുന്നില്ല, നടന്മാരാരും കേട്ട ഭാവം പോലും നടിക്കാറില്ല, സായ് പല്ലവി മാത്രം എന്താണ് ഇങ്ങനെ?; മറുപടി നൽകി സായ് പല്ലവി