Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ അഭിനയത്തില്‍ നിന്നും നീണ്ട ഇടവേള, സാമന്തയുടെ പുതിയ തീരുമാനം

സിനിമ അഭിനയത്തില്‍ നിന്നും നീണ്ട ഇടവേള, സാമന്തയുടെ പുതിയ തീരുമാനം

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (15:21 IST)
സാമന്ത സിനിമയില്‍ നിന്നും നീണ്ട അവധിയെടുക്കുന്നു.മയോസിറ്റിസ് എന്ന അസുഖത്തെ തുടര്‍ന്ന് നടി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.തന്റെ കരിയറില്‍ ഒരു നീണ്ട ഇടവേള എടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ പ്രോജക്റ്റുകള്‍ വൈകിപ്പിക്കാന്‍ നടി സിനിമാ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ഒടുവില്‍ റിലീസായ യശോദ പ്രമോഷന്‍ പരിപാടികള്‍ നടി പങ്കെടുത്തിരുന്നില്ല.ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു കാരണം.വരുണ്‍ ധവാനൊപ്പം ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചെങ്കിലും അത് നീളാനാണ് സാധ്യത. ഈ സിനിമയില്‍ നിന്നും സാമന്ത പിന്മാറി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അസുഖം പൂര്‍ണമായും ഭേദമാകുന്നതുവരെ മറ്റു സിനിമകളൊന്നും നടി ചെയ്യില്ല.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് സിനിമയിലേക്ക് ഭാഗ്യം കൊണ്ടു വന്ന നടിമാര്‍ !രശ്മികയും പൂജയും 2022 ല്‍ വാങ്ങിയ പ്രതിഫലം