Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്ക് സിനിമയിലേക്ക് ഭാഗ്യം കൊണ്ടു വന്ന നടിമാര്‍ !രശ്മികയും പൂജയും 2022 ല്‍ വാങ്ങിയ പ്രതിഫലം

സാമന്ത

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഡിസം‌ബര്‍ 2022 (15:14 IST)
തെലുങ്ക് ഇന്‍ഡസ്ട്രിക്ക് 2022 ല്‍ നിരവധി ഹിറ്റുകള്‍ പിറന്നു. ആര്‍ആര്‍ആര്‍, സീതാരാമം,കാര്‍ത്തികേയ 2,ബിംബിസാര, മേജര്‍ തുടങ്ങിയ ചിത്രങ്ങള്‍ ടോളിവുഡിന് പുറത്തും ശ്രദ്ധിക്കപ്പെട്ടു. അതേസമയം തെലുങ്ക് സിനിമയില്‍ തങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കിയ മൂന്ന് നായികമാരാണ് സാമന്ത, രശ്മിക മന്ദാന, പൂജാ ഹെഗ്ഡെ.
 
രശ്മിക മന്ദാന
 
26 വയസ്സ് പ്രായമുള്ള നടി ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമാണ്.കന്നഡ സിനിമാ ലോകത്തുനിന്ന് വളര്‍ന്ന് തെലുങ്കും തമിഴും പിന്നിട്ട് ബോളിവുഡിലും നടി അരങ്ങേറ്റം കുറച്ചു കഴിഞ്ഞു.
webdunia


ഈ വര്‍ഷം നടിയുടെ കരിയര്‍ വളരെ ഉയരത്തിലാണ്.അല്ലു അര്‍ജുനൊപ്പമുള്ള പുഷ്പ തന്നെയാണ് അതിന് കാരണം.ആടവല്ലു മീകു ജോഹര്‍ലു, സീതാ രാമം ചിത്രങ്ങളിലും നടി തിളങ്ങി. ഒരു സിനിമയില്‍ അഭിനയിക്കാന്‍ മൂന്നുകോടിയിലധികം പ്രതിഫലം ഇന്ന് നടി വാങ്ങുന്നുണ്ട്.വാരിസ് റിലീസിനായി കാത്തിരിക്കുകയാണ് രശ്മിക മന്ദാന.
 
 സാമന്ത
 
സാമന്തയുടെ ഏറ്റവും നല്ല സമയമാണ് 2022. നടിയെ സംബന്ധിച്ചിടത്തോളം ഭാഗ്യ വര്‍ഷമാണിത്.തെലുങ്കില്‍ 'യശോദ' തമിഴില്‍ 'കാത്തുവാക്കുലെ രെണ്ട് കാതല്‍' വിജയത്തിനുശേഷം വിജയ് ദേവരകൊണ്ട കൂടെ ഖുശി എന്ന സിനിമയുടെ തിരക്കുകളില്‍ ആയിരുന്നു നടി.
webdunia


ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുകയാണ് താരം.ശാകുന്തളം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.
 
പൂജാ ഹെഗ്ഡെ
 
പൂജാ ഹെഗ്ഡെയ്ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2022.വിജയ്ക്കൊപ്പം ബീസ്റ്റില്‍ താരം അഭിനയിച്ചിരുന്നു. രാധേ ശ്യാം, ആചാര്യ, എഫ് 3 തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്.എഫ് 3യിലെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടു.രാധേ ശ്യാമും ആചാര്യയും പരാജയപ്പെട്ടെങ്കിലും നടിയുടെ ജനപ്രിയതയെയോ വിപണിയെയോ തകര്‍ക്കാന്‍ അതിനായില്ല.
webdunia


ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി അഭിനയിക്കുന്നു. നാല് കോടിയോളം രൂപയാണ് താരത്തിന്റെ പ്രതിഫലം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാപ്പ റിലീസിന് ഇനി രണ്ട് നാള്‍