പുതിയ ലുക്കിൽ നസ്രിയ നസീം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വിഷ്ണു തണ്ടാശ്ശേരി പകർത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വനിതയ്ക്കു വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.
ഇതാദ്യമായാണ് ഇത്തരമൊരു ലുക്കിൽ താരം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. വേറിട്ട ലുക്കിൽ താരത്തെ കണ്ടതിന്റെ ഞെട്ടലിലാണ് ചിലർ. തങ്ങളുടെ നസ്രിയ ഇതല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. പുതിയ ലുക്കിനെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.
അതേസമയം, നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സൂക്ഷ്മദർശിനിയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ കേന്ദ്ര കഥാപാത്രമായ ഒരു സിനിമ തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും നാസിറിയയുടെ പ്രകടനത്തിനും ലഭിക്കുന്നത്. സിനിമയിൽ ഒരു കുഞ്ഞിന്റെ അമ്മയായാണ് നസ്രിയ എത്തുന്നത്.