Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നിൽ പോയി ഡാന്‍സ് കളിച്ചു! ഭാര്യയെ കൂട്ടാതെ യാത്ര മുഴുവൻ തൃഷയ്‌ക്കൊപ്പം?; പ്രചരിക്കുന്ന കഥകളിലെ സത്യമെന്ത്?

Is Vijay having affair with Trisha?

നിഹാരിക കെ.എസ്

, ഞായര്‍, 30 മാര്‍ച്ച് 2025 (12:32 IST)
സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തിന് ശത്രുക്കൾ ഏറെയാണ്. ഭാര്യ സംഗീതയുമായി നടന്‍ വേര്‍പിരിഞ്ഞെന്നും പ്രമുഖ നടിമായി ബന്ധമുണ്ടെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. അതിലൊന്നാണ് നടി തൃഷയുടെ വിജയ്‌യ്ക്ക് അവിഹിത ബന്ധമുണ്ടെന്നും കഥകൾ വന്നത്. ഇതിനിടയില്‍ തൃഷയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരത്തില്‍ വിജയ്-തൃഷ ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന കഥയിലെ സത്യാവസ്ഥ പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
 
'വിജയും പിതാവും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അതിന് കാരണം രാഷ്ട്രീയത്തിലേക്കുള്ള കൈകടത്തലാണ്. അത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തു. എംജിആര്‍, ജയലളിത, വിജയ്കാന്ത് ഒക്കെ കളമൊഴിഞ്ഞപ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വന്ന് ഞങ്ങളെ നയിക്കണമെന്ന് ആരാധകര്‍ ആഗ്രഹിച്ചു. അന്ന് വിജയ് പറഞ്ഞത് എനിക്കൊരു തൊഴിലുണ്ട്, അത് അഭിനയമാണ്. രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്നാണ്. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് വിജയുടെ തീരുമാനവും മാറി. വളരെ സൂക്ഷിച്ചാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
 
തമിഴ് വെട്രി കഴകം (ടിവികെ) എന്നതാണ് വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. വിജയുടെ ഈ കടന്ന് വരവ് മറ്റ് പാര്‍ട്ടികളെ അസ്വസ്ഥരാക്കി. ഇതോടെ നടന്റെ ജാതി,കുടുംബം തുടങ്ങിയവയൊക്കെ കഥകളാക്കി പ്രചരിപ്പിച്ചു. ജോസഫ് വിജയ് എന്നാണ് യഥാര്‍ഥ പേരെന്നും നടി തൃഷയുമായി ബന്ധമറിഞ്ഞ ഭാര്യ പിണങ്ങി പോയെന്നും തുടങ്ങിയ വാര്‍ത്തകള്‍ വിജയുടെ ഇമേജ് തകര്‍ക്കാന്‍ പടച്ചുവെട്ടു. ഇതിനിടെ സേവ് സംഗീത എന്ന് ഹാഷ്ടാഗോട് കൂടി പ്രചരിപ്പിച്ചു. മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തത്.
   
തൃഷ മദ്യപിച്ച് വിജയുടെ വീടിന് മുന്നില്‍ വന്ന് നൃത്തം ചെയ്തുവെന്നും തൃഷയെ തോഴിയായി വിജയ് കൂടെ കൂട്ടുമെന്നും പാര്‍ട്ടിയുടെ പേര് ടിവികെ എന്നത് തൃഷ, വിജയ്, കഴകം എന്നാണെന്നും ആക്ഷേപിച്ചു. ഒടുവില്‍ കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയും തൃഷയും ഒരു സ്വകാര്യ വിമാനത്തില്‍ വന്നിറങ്ങിയത് എതിര്‍ കക്ഷികള്‍ ഏറ്റവുംവലിയ ആയുധമാക്കി.
 
തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി പോവുകയും ഏഴോളം ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. അവിടെ സന്ദര്‍ശനം നടത്താതെ കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനായി ഗോവയിലേക്ക് തൃഷയുടെ കൂടെ വിജയ് പോയത് വിവാദങ്ങള്‍ ആളിക്കത്തിച്ചു. അഥവ കല്യാണത്തിന് പോകണമെങ്കില്‍ എന്തുകൊണ്ട് ഭാര്യയെയും കൂട്ടി പോയില്ല? ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവിന് ചേരുന്ന പണിയല്ല ഇതെന്നും ആരോപിക്കപ്പെട്ടു. ഇത്തരം നിറം പിടിപ്പിച്ച ഗോസിപ്പുകള്‍ക്ക് തമിഴ്‌നാട്ടില്‍ യാതൊരു പ്രധാന്യവുമില്ലെന്നതാണ് സത്യം. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നാണ് കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നത്. ഭരണത്തില്‍ കയറാന്‍ സാധിച്ചില്ലെങ്കിലും കുറച്ച് സീറ്റുകള്‍ പിടിക്കാനെങ്കിലും അദ്ദേഹത്തിന് സാധിച്ചേക്കും. ഇനിയും കുറച്ച് കൂടി ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഭരണം പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചേക്കുമെന്നാണ്' ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പറയാൻ ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ എന്തിന് പറയണം?; എന്തുകൊണ്ടാണ് കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഒന്നും പറയാത്തതെന്ന് മഞ്ജു വാര്യര്‍