എമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോ തോമസും നിറഞ്ഞ് നിൽക്കുമ്പോഴും മഞ്ജു വാര്യരുടെ കഥാപാത്രത്തിന് മികച്ച പെർഫോമൻസ് സാധ്യതയുള്ള സ്‌പേസ് ലഭിച്ചിരുന്നു. ലൂസിഫറിലെ നിസ്സഹായയായ പ്രിയദര്‍ശിനി രാംദാസ് അല്ല എമ്പുരാനിലെത്തുമ്പോള്‍, ഒരു പവര്‍ഫുള്‍ കഥാപാത്രം തന്നെ മഞ്ജു സിനിമയില്‍ ചെയ്തു വച്ചിട്ടുണ്ട്. സിനിമയിലേത് പോലെ ജീവിതത്തിലും ഒരു പവർഫുൾ ലേഡി തന്നെയാണ് മഞ്ജു.
യഥാർത്ഥ ജീവിതത്തിലും മഞ്ജു വാര്യര്‍ എന്ന സ്ത്രീയോട് ബഹുമാനം തോന്നുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിപരമായ കാര്യങ്ങളില്‍ സ്വകാര്യത നിലനിര്‍ത്തുന്നതിനെ കുറിച്ച് മഞ്ജു സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ജീവിതത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മഞ്ജു ഒരിക്കലും മറുപടി നല്‍കാറില്ല. ഒന്നുകില്‍ ചോദ്യം, സ്‌കിപ് ചെയ്യും, അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് ആയ മറുപടി പറയും.
അങ്ങനെയൊരു സ്വകാര്യ ചോദ്യത്തിന് മഞ്ജു നല്‍കിയ പ്രതികരണം, 'കേള്‍ക്കാനും പറയാനും ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ ഞാനത് എന്തിന് പറയണം' എന്നായിരുന്നു. അത് കേട്ടപ്പോള്‍ മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള ബഹുമാനം കൂടി എന്ന് ഇന്റര്‍വ്യൂവര്‍ പറഞ്ഞപ്പോള്‍ മഞ്ജു നിഷ്‌കളങ്കമായി ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു, 'ഒന്നിനും ഇല്ലാതെ മിണ്ടാതെ സമാധാനമായി ഇരിക്കുന്ന ആളാണ് ഞാന്‍. അതാണ് എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം, അപ്പോള്‍ അതാവും എന്റെ ഉത്തരങ്ങളിലും പ്രതിഫലിക്കുന്നത്' എന്ന്.
അടുത്തിടെ ഒരു അഭിമുഖത്തില്‍, മഞ്ജുവിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് പറഞ്ഞ മറുപടിയെ കുറിച്ച് ചോദ്യം ചെയ്യവേ, വേണ്ട, അത് വിട്ടേക്കൂ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ മഞ്ജു ബ്ലോക്ക് ചെയ്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.