ആ രാത്രി മേക്കപ്പ്മാനെ ഒപ്പം കിടത്തി; സംവിധായകനോട് പകരംവീട്ടിയതിനെ കുറിച്ച് ഇഷ ഗുപ്ത
സിനിമയുടെ സെറ്റില്‍ വെച്ച് ഒരു സംവിധായകന്‍ തന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് ഇഷ പറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇഷ ഗുപ്ത. സിനിമ ജീവിതത്തില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ചെല്ലാം ഇഷ വളരെ ധൈര്യത്തോടെ തുറന്നുപറഞ്ഞിട്ടുണ്ട്. പല സംവിധായകരില്‍ നിന്നും തനിക്ക് നേരിട്ടിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.
സിനിമയുടെ സെറ്റില്‍ വെച്ച് ഒരു സംവിധായകന്‍ തന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് ഇഷ പറയുന്നു. സെറ്റില്‍ നേരം വൈകി വരുന്ന ആളല്ല താന്‍. എന്നാല്‍ അതിന്റെ പേരിലാണ് ഈ സംവിധായകന്‍ തന്നെ വഴക്ക് പറഞ്ഞതെന്നും ഇഷ പറഞ്ഞു.
പൊതുവെ സെറ്റില്‍ നേരം വൈകി വരുന്ന ആളല്ല ഞാന്‍. ഒരിക്കല്‍ അങ്ങനെ സംഭവിച്ചു. അപ്പോള്‍ ഞാന്‍ ക്ഷമാപണം നടത്തി. ഞാന്‍ വളരെ ശാന്തമായാണ് സംസാരിച്ചത്. എന്നാല്‍ ആ സംവിധായകന്‍ എന്നെ ചീത്ത വിളിച്ചു. ഡയറക്ടര്‍ വളരെ മോശമായ രീതിയിലാണ് സംസാരിച്ചതെന്നും ഇഷ പറയുന്നു.
വീണ്ടും വീണ്ടും മോശമായ രീതിയില്‍ സംസാരിച്ചപ്പോള്‍ ആ സെറ്റില്‍ നിന്ന് ഇറങ്ങി പോരേണ്ടിവന്നു. ശേഷം ആ സിനിമയുടെ പ്രൊഡ്യൂസര്‍മാരും മറ്റ് അണിയറ പ്രവര്‍ത്തകരും തന്നെ വിളിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞത് പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണെന്നും ഇഷ പറഞ്ഞു.
തന്റെ പേഴ്‌സണല്‍ സ്‌പേസില്‍ കയറാന്‍ മുന്‍പൊരിക്കല്‍ ഒരു സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. അന്ന് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ഒപ്പം കിടത്തിയാണ് ആ സാഹചര്യം മറികടന്നതെന്നും ഇഷ വെളിപ്പെടുത്തി.