Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വിവാഹം കഴിഞ്ഞവരെ ഞാൻ പ്രണയിക്കാറില്ല, ജി.വി.പ്രകാശും സൈന്ധവിയും പിരിഞ്ഞത് ഞാൻ കാരണമല്ല’; പൊട്ടിത്തെറിച്ച് ദിവ്യഭാരതി

തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദിവ്യഭാരതി.

Divya Bharathi

നിഹാരിക കെ.എസ്

, വ്യാഴം, 3 ഏപ്രില്‍ 2025 (09:28 IST)
സംഗീത സംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിഞ്ഞത് അടുത്തിടെയാണ്. കുട്ടിക്കാലം മുതലുള്ള അടുപ്പം പ്രണയമായി മാറുകയും ഒടുവിൽ വിവാഹിതരാവുകയും ചെയ്ത ഇവർ തമിഴിലെ മികച്ച ജോഡിയായിരുന്നു. 11 വർഷം നീണ്ട ബന്ധമാണ് ഇവർ കഴിഞ്ഞ വർഷം അവസാനിപ്പിച്ചത്. ഇരുവരും വേർപിരിഞ്ഞതിന് കാരണം നടി ദിവ്യഭാരതിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദിവ്യഭാരതി. 
 
തനിക്കു യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതെന്നും ഇത്തരം ആരോപണങ്ങളിലൂടെ തന്റെ പ്രശസ്തിക്കു മങ്ങലേൽക്കാൻ താൻ അനുവദിക്കില്ലെന്നും ദിവ്യഭാരതി പറഞ്ഞു. താൻ ഒരിക്കലും വിവാഹം കഴിഞ്ഞവരുമായി ഡേറ്റ് ചെയ്യില്ലെന്നും നടി കൂട്ടിച്ചേർത്തു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദിവ്യഭാരതിയുടെ പ്രതികരണം. 
 
'എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ജി വി പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല. ഞാൻ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നു.
 
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്റെ പ്രശസ്തിക്കു മങ്ങലേൽപ്പിക്കാൻ ഞാൻ അനുവദിക്കുകയില്ല. ഞാൻ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തിൽ എന്നെ നിർവചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി', ദിവ്യഭാരതി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്': തനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെന്ന് ശാലിനി പാണ്ഡെ