Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ദിവ്യ ദർശിനിയോട് മോശമായി പെരുമാറിയത് നയൻതാരയോ?

അടുത്തിടെ മൂക്കുത്തി അമ്മൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പോയ നയൻതാര മുതിർന്ന നടി മീനയെ അവഗണിച്ചു എന്നും മൈന്റ് ചെയ്തില്ല എന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു

അന്ന് ദിവ്യ ദർശിനിയോട് മോശമായി പെരുമാറിയത് നയൻതാരയോ?

നിഹാരിക കെ.എസ്

, തിങ്കള്‍, 17 മാര്‍ച്ച് 2025 (09:42 IST)
നയൻതാര എന്ത് ചെയ്താലും വിവാദമാകാറുണ്ട്. നടിയുടെ വളർച്ച മറ്റ് പല താരങ്ങളുടെ ആരാധകരെ ചൊടിപ്പിക്കാറുണ്ട്. നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത ധൈര്യമുള്ള സ്ത്രീയാണ് നയൻതാര. അതുകൊണ്ട് തന്നെ നടിക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങൾ നടക്കാറുണ്ട്. നയൻതാര ചിരിച്ചില്ല, ജാഡയാണ്, അവരോട് വഴക്കാണ്, അഹങ്കാരമാണ്, മറ്റുള്ളവരോട് മോശമായി പെരുമാറി എന്നൊക്കെയുള്ള തരത്തിലാണ് സോഷ്യൽ മീഡിയ സംസാരം. 
 
അടുത്തിടെ മൂക്കുത്തി അമ്മൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പോയ നയൻതാര മുതിർന്ന നടി മീനയെ അവഗണിച്ചു എന്നും മൈന്റ് ചെയ്തില്ല എന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പം, പുതിയ ഒരു ആരോപണം കൂടി ഉയർന്നിരിക്കുകയാണ്. ഒരു വർഷം മുൻപ് ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡിഡി എന്നറിയപ്പെടുന്ന തമിഴിലെ പ്രമുഖ അവതാരക ദിവ്യദർശിനി നീലകണ്ഠൻ തന്നെ അപമാനിച്ച ഒരു നടിയെ കുറിച്ച് സംസാരിച്ചിരുന്നു. ആ നടി നയന്താരയാണെന്നാണ് ഇപ്പോൾ വിമർശകരുടെ കണ്ടെത്തൽ. 
 
ഒരിക്കൽ താൻ ഹോസ്റ്റ് ചെയ്ത ഷോയിൽ അതിഥിയായി ഒരു നടി വന്നിരുന്നു. അവർ അല്പം വൈകിയാണ് എത്തിയത്, അതിന് മുൻപ് ഞങ്ങൾ ഒരു സെഗ്മെന്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. അടുത്ത സെഗ്മെന്റിന്റെ സമയം ആയപ്പോഴേക്കും അവരെത്തി, വന്ന ഉടനെ അവർ എന്നെ നോക്കി. എന്റെയും അവരുടെയും ഡ്രസ്സിങ് ഏകദേശം ഒരേ പോലെയായിരുന്നു. അത് കണ്ട് ആ നടി, നിങ്ങൾക്ക് എന്തുകൊണ്ട് ഈ ഡ്രസ്സ് മാറ്റിക്കൂട എന്ന് ചോദിച്ചു. ആ നിമിഷം എന്റെ കോൺഫിഡന്റ് മുഴുവൻ പോയി. മാം ഞാൻ ധരിച്ചു വന്ന വേഷം അല്ലാതെ മറ്റൊന്ന് ഞാൻ കരുതിയിട്ടില്ല എന്നവരോട് പറഞ്ഞു. മറ്റൊരു ഡ്രസ്സ് കൊണ്ടുവന്ന് മാറ്റാനുള്ള സമയം ഇല്ല എന്ന് പ്രോഗ്രാം ഡയരക്ടർ പറഞ്ഞത് അനുസരിച്ച് ആ ഡ്രസ്സിൽ തന്നെയാണ് ഞാൻ ഷോ ചെയ്തത്. അത് എനിക്കൊരു നെഗറ്റീവ് അനുഭവമായിരുന്നുവെങ്കിലും, ഷോയിൽ ഞാൻ അത് പ്രകടിപ്പിച്ചിട്ടില്ല- എന്നാണ് ദിവ്യ ദർശിനി പറഞ്ഞത്.
 
ഇതിന് പിന്നാലെയാണ് നയൻതാരയാണ് ആ നടി എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നത്. ഒരു ഷോയിൽ നയനും ഡിഡിയും ഒരേ പോലെയുള്ള സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയും അതിനൊപ്പം വൈറലാവുന്നുണ്ട്. എന്നാൽ ഡിഡി സംസാരിക്കുന്നത് നയൻതാരയെ കുറിച്ച് അല്ല എന്ന് പലരും ചോദിക്കാട്ടുന്നുണ്ട്. ഒരു ചോദ്യത്തിന് നയൻതാര എന്ന വ്യക്തിയോടുള്ള ഇഷ്ടത്തെ കുറിച്ചും അവരുടെ നേട്ടത്തെ കുറിച്ചുമെല്ലാം ഡിഡി വളരെ അഭിമാനത്തോടെ സംസാരിക്കുന്നുണ്ട്.
 
നയൻതാരയെ തുടക്ക കാലത്ത് സൂപ്പർ ലേഡി എന്ന് വിളിച്ചത് ഡിഡിയാണ്. അവിടെ വരെ എത്താൻ നയൻതാര ചെയ്തതും, ഇപ്പോൾ അവർ ആ പദവിയ്ക്ക് ഏറ്റവും അനിയോജ്യയാവുന്നതിനും കാരണം അവരുടെ കഷ്ടപ്പാടും നേട്ടവും തന്നെയാണ്. അതിലൊന്നും നമുക്ക് യാതൊരു പങ്കും ഇല്ല എന്നാണ് ഡിഡി പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan: 'രാജുവേട്ടന്‍ പറഞ്ഞ പോലെ വളരെ ചെറിയ പടം'; എമ്പുരാന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണത്തിനു കല്‍ക്കി, കെജിഎഫ്, പുഷ്പ ടീം