Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻതാര 'ലേഡി സൂപ്പർസ്റ്റാർ' എന്നത് ഒഴിവാക്കിയത് നന്നായി, ആ പട്ടം ഒരേ ഒരാൾക്കേ ചേരൂ; ഖുശ്ബു

നയൻതാര 'ലേഡി സൂപ്പർസ്റ്റാർ' എന്നത് ഒഴിവാക്കിയത് നന്നായി, ആ പട്ടം ഒരേ ഒരാൾക്കേ ചേരൂ; ഖുശ്ബു

നിഹാരിക കെ.എസ്

, ഞായര്‍, 9 മാര്‍ച്ച് 2025 (09:35 IST)
പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം നയൻതാര ആവശ്യപ്പെട്ടിരുന്നു. സ്ഥാനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എന്നാൽ ചില സമയത്ത് അത് പ്രേക്ഷകരിൽ നിന്നും വേർതിരിച്ചു നിർത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്​താവനയിൽ നയൻതാര കൂട്ടിച്ചേർത്തു. 
 
ഇപ്പോഴിതാ നയൻതാരയുടെ ഈ തീരുമാനത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി ഖുശ്‌ബു. വളരെ നല്ല തീരുമാനമാണ് നയൻ‌താര എടുത്തതെന്നും സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ രജനി സാറിന് മാത്രം ചേരുന്നതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഖുശ്‌ബു പറഞ്ഞു.
 
'നയൻതാരയെ എല്ലാവർക്കും നയൻ‌താര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ല. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ ഒരാൾക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടെ പോയാലും സൂപ്പർസ്റ്റാർ എന്നാൽ അത് രജനി സാർ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകൾ നൽകാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയൻ‌താര എടുത്തത്', ഖുശ്‌ബു പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നോ പറഞ്ഞാൽ അവസരം ഇല്ലാതാകും': കാസ്റ്റിംഗ് കൗച്ച് സത്യമാണെന്ന് ഹണി റോസ്