Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻതാരയിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ, നഷ്ടപരിഹാരം വേണം; ധനുഷ് കോടതിയിൽ

Dhanush files civil case against Nayanthara

നിഹാരിക കെ.എസ്

, ബുധന്‍, 12 മാര്‍ച്ച് 2025 (16:20 IST)
‘നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ നിന്നും ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരമായി തടയണമെന്ന് ആവശ്യപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് സിവിൽ കേസ് ഫയൽ ചെയ്തു. ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവിൽ കേസ് നൽകിയിരിക്കുന്നത്. ഏപ്രിൽ 9 ന് കേസ് വീണ്ടും പരിഗണിക്കും.
 
ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ സത്യവാങ്മൂലത്തിൽ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രവർത്തികൾ കാരണം സിനിമയ്ക്ക് വലിയ നഷ്ടമുണ്ടാക്കി എന്നും ധനുഷ് ആരോപിക്കുന്നുണ്ട്. വിഘ്നേഷ് ശിവന്റെ ശ്രദ്ധ മുഴുവൻ നയൻതാരയിൽ ആയിരുന്നുവെന്നും ധനുഷ് പ്രുയുന്നു.  
 
'നാലാമത്തെ പ്രതി (വിഘ്‌നേഷ് ശിവൻ) അനാവശ്യമായി മൂന്നാമത്തെ പ്രതിയിൽ (നയൻതാര) മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, മൂന്നാം പ്രതി ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു. അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചു', ധനുഷ് ആരോപിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വച്ചുകെട്ടിയാൽ എന്താണ് പ്രശ്‌നം? ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കാനാണ്?: ഹണി റോസ്