Publish Date: Sat, 09 Apr 2022 (14:47 IST)
Updated Date: Sat, 09 Apr 2022 (14:50 IST)
ആസിഫ് അലിയും ജാഫര്‍ ഇടുക്കിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കൂമന്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട നടനോടൊപ്പം എന്ന് പറഞ്ഞുകൊണ്ട് ജാഫര്‍ ഇടുക്കിയുടെ ഒപ്പമുള്ള ലൊക്കേഷന്‍ ചിത്രം ജിത്തു ജോസഫ് പങ്കുവെച്ചു.
കഴിഞ്ഞദിവസം ഷൂട്ടിങ്ങിന് തടസ്സമായി മഴ എത്തിയിരുന്നു. മഴയില്‍ നനഞ്ഞ് ലൊക്കേഷനില്‍ നില്‍ക്കുന്ന ആസിഫലി ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകരുടെ ചിത്രം പുറത്തു വന്നിരുന്നു.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.