സമൂഹത്തിനുമുന്നില്‍ ജഗതീഷ് ഹീറോ, പക്ഷേ അമ്മ അംഗങ്ങള്‍ക്കിടയില്‍ അങ്ങനെയല്ല: മാലാ പാര്‍വതി

സംഘടന ഒരു പ്രതിസന്ധിയില്‍ നിന്നപ്പോള്‍ സഹായിക്കുന്നു എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ട് വാക്കു മാറിയ ആളാണ്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ജൂലൈ 2025 (18:58 IST)
mala parvathy
സമൂഹത്തിനുമുന്നില്‍ ജഗതീഷ് ഹീറോ ആണെന്നും പക്ഷേ അമ്മ അംഗങ്ങള്‍ക്കിടയില്‍ അങ്ങനെയല്ലെന്നും നടി മാലാ പാര്‍വതി. ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയില്‍ നിന്നപ്പോള്‍ സഹായിക്കുന്നു എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ട് വാക്കു മാറിയ ആളാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണ നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മാല പാര്‍വതി പറഞ്ഞു.
 
അമ്മയിലെ അംഗങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ നാമനിര്‍ദേശം നല്‍കിയവര്‍ വിജയിക്കുകയുള്ളുവെന്നും അംഗങ്ങള്‍ എന്ത് തീരുമാനം എടുത്താലും താന്‍ അതിനോടൊപ്പം നില്‍ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. മനോരമ ന്യൂസിനോടാണ് മാലാ പാര്‍വതി ഇക്കാര്യം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതം അല്ലെന്നും അവര്‍ പറഞ്ഞു. ആരോപണ വിധേയനായ നടന്‍ ബാബുരാജ് മാറിനില്‍ക്കേണ്ടതായിരുന്നു എന്നും മാല പാര്‍വതി പറഞ്ഞു.
 
മുന്‍കാലങ്ങളില്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങിയ എല്ലാവരും ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ മാറി നിന്നിട്ടുണ്ടെന്നും ബാബുരാജ് ആരോപണം നേരിട്ടപ്പോള്‍ മാറിനില്‍ക്കാത്തതുകൊണ്ടാണ് അമ്മയില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതായി മല പര്‍വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments