Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി താഴോട്ട് 'ജയിലര്‍' കളക്ഷന്‍ ? രജനി ചിത്രം ഇതുവരെ നേടിയത്

Jailer' box office collection day 12 Rajinikanth

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ഓഗസ്റ്റ് 2023 (15:50 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഓഗസ്റ്റ് 10നാണ് റിലീസ് ചെയ്തത്. പ്രദര്‍ശനത്തിനെത്തി 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' ആഭ്യന്തര കളക്ഷനെ ചിത്രം മറികടന്നു.
 
 'ജയിലര്‍' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് 515കോടിയോളം നേടി എന്നാണ് റിപ്പോര്‍ട്ട്.
 
 രണ്ടാമത്തെ തിങ്കളാഴ്ചയായ (ആഗസ്റ്റ് 21ന്) ആഗോള കളക്ഷന്‍ 17 കോടിയില്‍ താഴെയാണെന്ന് വിവരം. 'ജയിലര്‍' വന്‍ ഇടിവ് രേഖപ്പെടുത്തി ദിവസം കൂടിയാണ് കടന്നുപോയത്. 'ജയിലര്‍' ഇതുവരെയുള്ള കളക്ഷന്‍ 515 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
 
10 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ലഭിച്ച ചിത്രത്തിന് രണ്ടാം ആഴ്ച്ച പൂര്‍ത്തിയാകുമ്പോള്‍ ആളുകള്‍ കുറഞ്ഞു തുടങ്ങുന്നു.
 
അതിനിടെ, ഹിമാലയ യാത്രയ്ക്ക് ശേഷം ചെന്നൈയിലേക്ക് രജനികാന്ത് മടങ്ങിയെത്തി. തനിക്കൊരു ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ചതിന് ആരാധകരോട് അദ്ദേഹം നന്ദി പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാക്ഷസന്‍' സംവിധായകന്റെ പുത്തന്‍ സിനിമ,നായകന്‍ വിഷ്ണു വിശാല്‍ തന്നെ !