Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനഗണമനയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍, പൃഥ്വിരാജ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്

Prithviraj Sukumaran | Suraj Venjaramoodu | Dijo Jose Antony | Mamtha Mohandas | Sri Divya | #SharisMohammed | Jakes Bejoy | #SudeepElamon | #SupriyaMenon | Listin Stephen | Prithviraj Productions | Magic Frames | #VincyAloshious | Poffactio

കെ ആര്‍ അനൂപ്

, ചൊവ്വ, 22 മാര്‍ച്ച് 2022 (09:05 IST)
പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന.ഏപ്രില്‍ 28 മുതല്‍ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ജയിലില്‍ പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സസ്‌പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്'; '21 ഗ്രാംസ്' കണ്ട് ജീത്തു ജോസഫ്