Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുരുഷന്മാരുടെ കാര്യത്തിൽ അമ്മയ്ക്കെന്നെ വിശ്വാസമില്ലായിരുന്നു’- ജാൻ‌വി തുറന്നു പറയുന്നു

'പുരുഷന്മാരുടെ കാര്യത്തിൽ അമ്മയ്ക്കെന്നെ വിശ്വാസമില്ലായിരുന്നു’- ജാൻ‌വി തുറന്നു പറയുന്നു
, വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (17:47 IST)
ബോളിവുഡിലെ എവർഗ്രീൻ സുന്ദരി ആയിരുന്നു ശ്രീദേവി. അമ്മയുടെ പാതയിലൂടെ സിനിമയിൽ തുടക്കം കുറിച്ചിരിക്കുകയാണ് മകൾ ജാൻ‌വിയും. വിവാഹത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചുമെല്ലാം അമ്മ ശ്രീദേവിയുമായി സംസാരിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. 
 
‘എനിക്ക് വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അമ്മയുടെ ആ ആഗ്രഹത്തിനു തടയിട്ടു. നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും‘ താരം പറയുന്നു.  
 
പുരുഷന്‍മാരെ കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്നും ജാൻ‌വി തുറന്നു സമ്മതിക്കുകയാണ്. പുരുഷ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും അമ്മയ്ക്കെന്നെ വിശ്വാസമില്ലായിരുന്നു, ഏതാണ് നല്ലതെന്ന് അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.‘
 
കരണ്‍ ജോഹര്‍ നിര്‍മിച്ച ധടക് എന്ന ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ഇപ്പോള്‍ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മമ്മൂട്ടി വന്നിട്ടേ സിനിമ ചെയ്യുന്നുള്ളൂ, നിലപാടിലുറച്ച് സത്യന്‍ അന്തിക്കാട്