Webdunia - Bharat's app for daily news and videos

Install App

ജനുവരി മോഹന്‍ലാല്‍ ഇങ്ങ് എടുക്കും! കണക്ക് കൂട്ടിയത് ഒന്നുമല്ല വാലിബന്‍ ഓപ്പണിങ് ഡേ സ്വന്തമാക്കുന്നത്, 65 രാജ്യങ്ങളില്‍ റിലീസിന് തയ്യാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (10:38 IST)
'മലൈക്കോട്ടൈ വാലിബന്‍'ന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തില്‍ ഒരു ലാല്‍ ചിത്രം വരുന്നു എന്നതുതന്നെയാണ് വലിയ പ്രതീക്ഷകള്‍ക്ക് പിന്നിലുള്ള കാരണവും. ജിസിസി രാജ്യങ്ങളില്‍ മാത്രമല്ല വിദേശത്തുള്ള 59 രാജ്യങ്ങളില്‍ കൂടി വാലിബന്‍ റിലീസ് ചെയ്യും. ജിസിസി എണ്ണം കൂടി കൂട്ടിയാല്‍ 65 രാജ്യങ്ങളില്‍ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.ALSO READ: സർപ്രൈസ് ഹിറ്റ് ! 200 കോടി നേട്ടത്തിന് പിന്നാലെ 'ഹനുമാൻ' രണ്ടാം ഭാഗം വരുന്നു, പുത്തൻ ചിത്രത്തിൽ ഒരു സൂപ്പർതാരവും
 
സാധാരണ മലയാള സിനിമയ്ക്ക് റിലീസ് ലഭിക്കാത്ത ഇടങ്ങളായ അംഗോള, അര്‍മേനിയ, അസര്‍ബൈജാന്‍, ബോട്‌സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ ഇവിടെയും 'മലൈക്കോട്ടൈ വാലിബന്‍'റിലീസ് ചെയ്യും. 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ യുകെയില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കും. മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ അഡ്വാന്‍സ് റിസര്‍വേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഇതുവരെ 2 കോടിക്കും 2.50 കോടിക്കും ഇടയില്‍ റിലീസിന് മുമ്പേ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.1549 ഷോകളില്‍ നിന്നുള്ള നേട്ടമാണിത്. രണ്ടുദിവസം കൂടിയുണ്ട് റിലീസിന് ഈ ദിവസങ്ങളിലേക്ക് കണക്കുകൂടി ചേര്‍ക്കുമ്പോള്‍ വലിയൊരു ഓപ്പണിങ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

അടുത്ത ലേഖനം
Show comments