മോഹന്‍ലാലിന് ക്ഷണമുണ്ടായിട്ടും രാമ ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അതിനാല്‍ വാലിബന്‍ ബഹിഷ്‌കരിക്കുമെന്നും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഉയരുന്നു. മലൈക്കോട്ടെ വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് സിനിമ ബഹിഷ്‌കരിക്കുന്നതായുള്ള കമന്റുകള്‍ ആദ്യം വന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയറ്ററില്‍ പോയി കാണില്ലെന്നും പറഞ്ഞ് നിരവധിപേര്‍ കമന്റുമായെത്തി. പോസ്റ്റിനു താഴെ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകള്‍ വന്നു. സംഘികള്‍ സിനിമ ബഹിഷ്‌കരിക്കുന്നതോടെ വാലിബന്‍ ഹിറ്റാകുമെന്ന് കുറച്ചുപേര്‍ പറഞ്ഞു. ഈ മാസം 25നാണ് വാലിബന്‍ തിയേറ്ററില്‍ എത്തുന്നത്.
മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന വിശേഷണവും മലൈക്കോട്ടെ വാലിബനുണ്ട്. പ്രീ സെയിലില്‍ തന്നെ ഒന്നരകോടിക്ക് അടുത്ത് വാലിബന്‍ ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ.