Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 കോടി ക്ലബ്ബില്‍ ജവാന്‍, ഒരേ വര്‍ഷം രണ്ട് ഷാരൂഖ് ചിത്രങ്ങള്‍ 500 കോടി കടന്നു

Jawan Shah Rukh Khan

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (17:10 IST)
ഷാരൂഖ് ഖാന്റെ ജവാന്‍ പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമുള്ള
തിയറ്റുകളില്‍ നിന്ന് നാല് ദിവസംകൊണ്ട് 500 കോടി ക്ലബ്ബില്‍ കയറാന്‍ സിനിമയ്ക്കായി.ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരേ വര്‍ഷം രണ്ട് 500 കോടി ഹിറ്റുകള്‍ നല്‍കിയ ഒരേയൊരു നടനായി ഷാരൂഖ് ഖാനെ മാറ്റി.531.26 കോടി രൂപ കളക്ഷന്‍ ചിത്രം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ഔദ്യോഗിക കണക്കുകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 
 
520.79 കോടി രൂപയാണ് സിനിമ ഇതുവരെ നേടിയതെന്ന് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SanyaM (@sanyamalhotra_)

ഒന്നാം ദിവസം - 125.05 കോടി. രണ്ടാം ദിവസം -109.24 കോടി. മൂന്നാമത്തെ ദിവസം-140.17 കോടി. നാലാമത്തെ ദിവസം - 156.80 കോടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 531.26 കോടിയാണ് ചിത്രം നേടിയത്.
 
അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, സന്യ മല്‍ഹോത്ര, പ്രിയാമണി, സഞ്ജീത ചാറ്റര്‍ജി, ഗിരിജ ഓക്ക് ഗോഡ്ബോള്‍, ലെഹര്‍ ഖാന്‍, സുനില്‍ ഗവര്‍ എന്നിവര്‍ക്കൊപ്പം ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരും അതിഥി വേഷത്തില്‍ എത്തി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് പ്രഖ്യാപിച്ച് 'പുഷ്പ 2', ഇനി കാത്തിരിപ്പിന്റെ നാളുകള്‍