'ടർബോ പീറ്റർ'; ആട് 2വിന് ശേഷം ജയസൂര്യയും മിഥുനും ഒന്നിക്കുന്നു
'ടർബോ പീറ്റർ'; ആട് 2വിന് ശേഷം ജയസൂര്യയും മിഥുനും ഒന്നിക്കുന്നു
മലയാള സിനിമയിൽ ഹിറ്റായി നിൽക്കുന്ന കൂട്ടുകെട്ടാണ് മിഥുൻ മാനുവേൽ-ജയസൂര്യ. ആട് 2 എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുകയാണ്. ടർബോ പീറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു.
പ്രേക്ഷകഹൃദയം കീഴടക്കിയ ഷാജിപാപ്പനെ പോലെ തന്നെ തിയേറ്ററുകൾ പൂരപ്പറമ്പാക്കാനുള്ള വരവാണ് ഈ കൂട്ടുകെട്ട് എന്നുതന്നെ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനും എഡിറ്റിംഗ് ലിജോ പോളുമാണ്. ആബേല്‍ ക്രിയേറ്റീവ് മൂവീസ് നിര്‍മാണം. സെന്‍ട്രല്‍ പിക്‌ചേര്‍സ് ചിത്രം വിതരണത്തിനെത്തിക്കും.
മുഴുനീള കോമഡി ചിത്രമായിരിക്കും ടർബോ പീറ്റർ. എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. പി ബാലചന്ദ്രന്റേതാണ് തിരക്കഥ.