Select Your Language

Notifications

webdunia
webdunia
webdunia
webdunia

Aadu 3: ഷാജി പാപ്പനും പിള്ളേരും ഇതേത് യൂണിവേഴ്‌സിൽ? ആട് 3 ടൈം ട്രാവൽ സിനിമ തന്നെയോ?

Jayasurya

നിഹാരിക കെ.എസ്

, ശനി, 25 ഒക്‌ടോബര്‍ 2025 (09:15 IST)
ജയസൂര്യയുടെ ഏറ്റവും ആരാധകരുള്ള കഥാപാത്രമാണ് ഷാജി പാപ്പാൻ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സിനിമയ്ക്ക് വൻ ആരാധകരാണുള്ളത്. ഒന്നാം ഭാഗവും തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് കൾട്ട് ക്ലാസിക് ആയി മാറി. രണ്ടാം ഭാഗത്തിന് തിയേറ്ററിൽ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെയാണ് മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 
 
ധർമജൻ ബോൾഗാട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആട് 3 സിനിമയിലെ കഥാപാത്രങ്ങളുടെ സ്കെച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഒരു ടൈം ട്രാവൽ ചിത്രം തന്നെയായിരിക്കും ആട് 3 എന്ന് ഉറപ്പ് നൽകുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ത വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇത്. 
 
പഴയ കാലഘട്ടത്തെ പാപ്പനും പിള്ളേരുമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ചിലർ ഇത് ഫാൻ മെയ്ഡ് പോസ്റ്റർ ആണെന്നും പറഞ്ഞ് എത്തുന്നുണ്ട്. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ധർമജൻ ബോൾഗാട്ടിയാണ് ഈ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. പാപ്പാനും പിള്ളേരും ഇത് ഏത് യൂണിവേഴ്‌സിൽ ആണെന്ന് ചോദിക്കുന്നവരും ഉണ്ട്. 
 
സിനിമയുടെ ചിത്രീകരണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ജയസൂര്യ ഷാജി പാപ്പന്റെ ലുക്കിലേക്ക് തിരികെയെത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി വർഷങ്ങളോളം മുടിയും താടിയും നീട്ടി വളർത്തിയ ജയസൂര്യയെ ആയിരുന്നു പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആട് 3 അവരുടെ എല്ലാവരുടെയും ഇൻട്രോ വീഡിയോ സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Taapsee Pannu: താപ്‌സി പന്നു ഇന്ത്യ വിട്ടു? കുറിക്കുകൊള്ളുന്ന മറുപടി നൽകി നടി