Webdunia - Bharat's app for daily news and videos

Install App

ജിത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ! അണിയറയില്‍ ഒരുങ്ങുന്നത് മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ?

ആദിയ്ക്ക് പിന്നാലെ ലാലേട്ടന്‍ വീണ്ടും ജിത്തു ജോസഫിനൊപ്പം ഒന്നിക്കുന്നു!

Webdunia
തിങ്കള്‍, 29 ജനുവരി 2018 (11:43 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ആദി തിയറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് അത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ജിത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു 2015ല്‍ തീയ്യേറ്ററുകളിലെത്തിയ ദൃശ്യം. ജിത്തു ജോസഫ് തന്നെയാണ് ആ സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ ഇതാ നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. അതേസമയം ജിത്തുവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. 
 
മോഹന്‍ലാല്‍ സിനിമയോടൊപ്പം തന്നെ ഒരു യുവതാരത്തെ നായകനാക്കിയും ജിത്തു പുതിയ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ജിത്തു. ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരിക്കും ആ ചിത്രമെന്നും ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ നായകനെന്നും ജിത്തു പറയുന്നു. എന്തായാലും മറ്റൊരു ദൃശ്യത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments