ആദി കണ്ട വിശാല്‍ പ്രണവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
ആദി കണ്ട വിശാല്‍ പ്രണവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ആദി വന്‍ വിജയവുമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാലിനെ അഭിനന്ദിച്ച് തമിഴ് നടന്‍ വിശാലും രംഗത്ത്.
എന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാലിന്റെ കന്‍ പ്രണവിന്റെ അരങ്ങേറ്റചിത്രം കാണാന്‍ സാധിച്ചു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സിനിമയില്‍ പ്രണവ് നടത്തിയതെന്നും വിശാല്‍ ട്വീറ്റ് ചെയ്‌തു.
ആദിയിലെ പ്രണവിന്റെ പ്രകടനത്തെ പുകഴ്‌ത്തി നിരവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു. അതേസമയം, സിനിമയുടെ വിജയത്തില്‍ നിന്നും ഒഴിഞ്ഞുമാറി തന്റെ പതിവ് രീതികളുമായി സമയം ചെലവഴിക്കുകയാണ് പ്രണവ്. ഹിമാലയന്‍ യാത്രയിലാണ് താരം ഇപ്പോള്‍.