Publish Date: Mon, 23 May 2022 (12:46 IST)
Updated Date: Mon, 23 May 2022 (12:50 IST)
മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ രണ്ടാം ആഴ്ചയിലും വിജയകരമായി പ്രദര്‍ശനം തുടരുന്നു. നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത സിനിമയിലെ വെഡിങ് ടീസര്‍ ശ്രദ്ധ നേടുന്നു.
രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ 150ല്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് കൂടി അധിക പ്രദര്‍ശനം സിനിമയ്ക്ക് ലഭിച്ചു എന്നത് നേട്ടമാണ്.വലിയ താരനിര ഒരു സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം അല്ല എന്നുള്ള സത്യം, പുതിയ കഥയുമായി നിര്‍മ്മാതാക്കളെ സമീപിക്കുന്ന യുവ സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും നല്‍കുന്നുവെന്ന് ജോണി ആന്റണി പറഞ്ഞിരുന്നു.